തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഫോർമർ എം എൽ എ ഫോറത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും
കോൺഗ്രസ് നേതാവും മുൻ
എം എൽ എയുമായിരുന്ന കെ. പി കുഞ്ഞിക്കണ്ണൻ അനുസ്മരണ യോഗം പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
ഫോറം ചെയർമാൻ മുൻ നിയമസഭാ സ്പീക്കർ എം.വിജയകുമാർ അധ്യക്ഷനായിരുന്നു.
യുഡിഎഫ് കൺവീനർ എം. എം ഹസ്സൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, നിയമസഭാ മുൻ സ്പീക്കർ എൻ. ശക്തൻ നാടാർ, മുൻമന്ത്രി പന്തളം സുധാകരൻ, ഫോറം വർക്കിംഗ് ചെയർമാൻ
പി. എം മാത്യു, ജനറൽ സെക്രട്ടറി
അൽഫോൺസാ ജോൺ, വൈസ് ചെയർമാൻമാരായ കെ. എ
ചന്ദ്രൻ, ജോണി നെല്ലൂർ,
ആർ. ഉണ്ണിക്കൃഷ്ണപിള്ള, ട്രഷറർ
എ. എൻ രാജൻ ബാബു, വട്ടിയൂർക്കാവ് രവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന അംഗം കെ.എ ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരള നിയമസഭാ സ്പീക്കർ എ. എൻ
ഷംസീറിന്റെ അനുസ്മരണ സന്ദേശം ചെയർമാൻ എം.വിജയകുമാർ യോഗത്തിൽ അവതരിപ്പിച്ചു. മുൻ മുഖ്യമന്ത്രി എ. കെ ആന്റണിയുടെ അനുശോചന സന്ദേശം മുൻ എം എൽ എ കെ . എ ചന്ദ്രൻ യോഗത്തിൽ അവതരിപ്പിച്ചു. കെ. പി കുഞ്ഞിക്കണ്ണന്റെ കുടുംബാംഗങ്ങളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. മുൻ എം എൽ എ രാജൻ ബാബു നന്ദി പറഞ്ഞു.