നവോത്ഥാന കാലഘട്ടത്തിൽകൊച്ചിയിലും തിരുവിതാംകൂറിലെയും പൊതുജീവിതത്തിൽ ജ്വലിച്ചുനിന്നിരുന്ന നിരവധി ദളിത് സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു കെ.പി. വള്ളോൻ .കൊച്ചിക്കായലിലെ മുളവുകാട് ദ്വീപിൽ കോലോട്ടു വീട്ടിൽ പിഴങ്ങൻ്റെയും മാലയുടെയും ഏക മകനായി 2.01.1900-ൽജനിച്ചു.കുട്ടിക്കാലത്തു തന്നെ കരിങ്കൽ പണിയിലേർപ്പെട്ടു.ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായ വള്ളോൻ, വിദ്യാഭ്യാസ സമ്പാദനത്തിലൂടെ മാത്രമേ അധകൃതർക്ക് മുന്നേറ്റമുണ്ടാകു എന്നറിഞ്ഞ് അത് യാഥാർത്ഥ്യമാകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്. പുലയ സമുദായാംഗമായിരുന്ന വള്ളോൻ തൻ്റെ സമുദായ സേവനത്തിനുള്ള ബാലപാഠങ്ങൾ കരസ്ഥമാക്കുന്നതിന് ഗുരുവായി സ്വീകരിച്ചത് മഹാകവി കെ.പി.കറുപ്പനെയായിരുന്നു. അതിനാൽ സ്വസമുദായ അഭിമാനം കൈ വിടാതെയുള്ള പര സമുദായ ബഹുമാനവും, അവരോട് സഹകരിച്ച് മുന്നേറുവാനുള്ള ആസക്തിയും കറുപ്പ് നിൽ നിന്നും ആശാവഹമായ തോതിൽ തന്നെ വള്ളേനിലേക്ക് സംക്രമിച്ചു. അത് അദ്ദേഹത്തിൻ്റെ സാമുദായി കോന്നമന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടിയെന്നു പറയേണ്ടതില്ലല്ലോ. പുലയർ,വേടർ, പയർ, കുറവർ തുടങ്ങിയ സമുദായക്കളുടെ സംഘടനകളെയും പുനരുജിവിപ്പിക്കുന്നതിനായി അദ്ദേഹം ശ്രമിച്ചു.ഒരു ജനകീയ നേതാവെന്ന നിലയിൽ സഹോദര സമുദായങ്ങളുടെയും സർക്കാറിനെയും ബഹുമാനവും ആദരവും നേടിയെടുക്കാൻ അദേഹത്തിന് കഴിഞ്ഞു.1926-ൽ താലികെട്ട്, തിരണ്ടു കല്യാണം, കാതുകുത്തു കല്യാണം തുടങ്ങിയ അനാവശ്യാചാരങ്ങൾ അവസാനിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ കെ. പി. വള്ളോനേറെയും സഹപ്രവർത്തകരുടെയും പരിശ്രമഫലമായി ഒട്ടേറെ പുരോഗമിച്ചു.കൊച്ചി നിയമസഭയിലേയ്ക്ക് 1931 മുതൽ 35വരെയും 1938 മുതൽ 1940 വരെയും അംഗമായിരുന്നു.എം.എൽ.സി.യായതോടെ വള്ളോനെന്മൽസി… എന്ന് അറിയപ്പെട്ടിരുന്നു കൊച്ചി പുലയ മഹാസഭയുടെ പ്രസിഡൻ്റ് ആയിരുന്നു .ഈ കാലയളവിൽ നിരവധി ദളിത് വിഷയങ്ങൾ അദ്ദേഹം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.1938-ൽ കെ.പി. വള്ളോൻ്റെ നിതാന്ത പരിശ്രമം കൊണ്ട് ഏറണാകുളുത്ത് സർക്കാർ ദളിത് വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ സ്ഥാപിച്ചു.അദ്ദേഹത്തിൻ്റെ പ്രസംഗം കരയിൽ നിരോധിച്ചപ്പോൾ വഞ്ചിയിൽ കയറി പ്രസംഗിച്ചു.1936ൽ അധ: കൃതൻ മാസിക തുടങ്ങി.അതേ വർഷം ഹരിജൻ എന്ന മറ്റൊരു മാസികയും വള്ളോൻ്റ് പത്രാധിപത്യത്തിൽ പുറത്തിറങ്ങി. അദ്ദേഹം അദ്ധവിശ്വാസങ്ങൾക്കും അനാചാരക്കൾക്കുമെതിരെ പോരാടി..1940 ഏപ്രിൽ 14-ാം തീയതി മാള ഗ്രാമത്തിൽ വസൂരി ബാധിതരുടെ ഇടയിൽ പ്രവർത്തിക്കവേ വസൂരിരോഗം വന്ന് അന്തരിച്ചു. ഭാര്യ. കേനാരിതറയിലെ താര,അദ്ദേഹത്തിന് 3 മക്കൾ…മക്കൾ കുഞ്ഞിക്കാവു ടീച്ചർ Late (റിട്ട: അദ്ധ്യാപിക ആലുവ തുരുത്ത് എൽ.പി.എസ്), അഡ്വ.കെ.വി കുമാരൻ Late (കേരള പബ്ലിക്സർവ്വീസ് കമ്മീഷൻ അംഗം)കെ.വി.രാജൻ Late(റിട്ട: FACT ) … കെ.പി. വള്ളോൻ MLC യുടെ ചെറുമക്കളാണ് കെ.സുരേഷ് കുമാർ ഐ.എ.എസ്., സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ ചെറുമകൻ ഗിരിജാത്മജൻ്റെ ഭാര്യ ഡോ കെ.സുനിതകുമാരിയും……. കേരളം ദർശിച്ചിട്ടുള്ള സൃഷ്ട്യുന്മുഖരും, ത്യാഗസമ്പന്നരും നിസ്വാർത്ഥരുമായ നേതാക്കളിൽ അഗ്രിമാരുടെ കൂട്ടത്തിൽ കെ.പി. വള്ളോൻ്റെ സ്ഥാനം അചഞ്ചലമാണ്.
2025-04-14