18/7/23
തിരുവനന്തപുരം :പാരാമെഡിക്കൽ മേഖലയിൽ നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ടെക്‌നീഷ്യൻമാരെയും സംരക്ഷികണമെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷൻസ് അസോസിയേഷൻ (KPMTA) ആവശ്യപ്പെട്ടു.
KPMTA തിരുവനന്തപുരം ജില്ലാസമ്മേളനമാണ് തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ടത്. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ല സമ്മേളനം സംഘടനയുടെ ശക്തി പ്രകടന വേദിയായി.
തിരുവനന്തപുരം ജില്ല പ്രസിഡന്റ് അരവിന്ദക്ഷന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം രജനി സുനിൽ അനുശോചനം രേഖപെടുത്തുകയും ജില്ല സെക്രട്ടറി ഗിരിജ സ്വാഗതം ആശംസിക്കുകയും ചെയ്തു.
CITU ജില്ലാ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ തിരുവനന്തപുരം ജില്ല കൺവെൻഷൻ ഉൽഘാടനം നിർവഹിച്ചു. KPMTA സംസ്ഥാന സെക്രട്ടറി ഷെരീഫ് പാലോളി സംഘടന വിശദീകരണം നടത്തുകയും ചെയ്തു.
KPMTA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫൈസൽ നന്നാട്ട്, നവാസ് TSL, കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ജില്ല സെക്രട്ടറി സെലിൻ തോമസ്, KPMTA ജില്ല വൈസ് പ്രസിഡന്റ് നന്ദകുമാർ, തിരുവനന്തപുരം ഏരിയ സെക്രട്ടറി രാംചന്ദ്, എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.
ലബോറട്ടറി ടെക്നീഷ്യനായി സ്വകാര്യ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ KPMTA തിരുവനന്തപുരം ജില്ല അംഗങ്ങളായ മുരളീധരൻ നായർ, ജോൺസൺ, രാജേന്ദ്രൻ നായർ എന്നിവരെ സംസ്ഥാന സെക്രട്ടറി ഷെരീഫ് പാലോളി ഫലകം നൽകി ആദരിച്ചു.
പാരാമെഡിക്കൽ മേഖലയിൽ നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ടെക്‌നീഷ്യൻമാരെയും സംരക്ഷിച്ചുകൊണ്ടുള്ള നിയമമാണ് കൊണ്ടുവരേണ്ടതെന്നു തിരുവനന്തപുരം ജില്ല കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ല ട്രഷറർ മുരളീധരൻ നായർ കൃതജ്ഞത രേഖപെടുത്തുകയും ചെയ്തു.