തിരുവനന്തപുരം : സ്ക്രീൻ ടച്ച് കേരള ഷോർട്ട് ഫിലിം ലീഗ് (കെഎസ്എഫ്എൽ) സീസൺ മൂന്നിന്റെ ഷോർട്ട് ഫിലിം മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.2022 ജനുവരി യ്ക്കു ശേഷം നിർമിച്ച മലയാളത്തിലുള്ള ചിത്രങ്ങളാണ് പരിഗണിക്കുക. 3 മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തും. ഓൺലൈൻ വഴി മൂന്നു റൗണ്ടുകളിലൂടെയാണ് മത്സരം. ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ് ജൂറി ചെയർമാനായുള്ള 11 അംഗ കമ്മിറ്റിയാണ് വിജയികളെ കണ്ടെത്തുക.20കാറ്റഗറികളിലായി ഒരുലക്ഷംരൂപവരെയുള്ളസമ്മാനങ്ങൾനൽകും.എൻട്രിഫീസ്1000രൂപയാണ്.
ജൂൺ അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.കൂടുതൽ വിവരങ്ങൾക്ക് 9745033033 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഫെസ്റ്റിവൽ ചീഫ് കോ- ഓർഡിനേറ്റർ മിഥുൻ ഗോപാൽ അറിയിച്ചു. പിആർഒ : റഹിം പനവൂർ 9946584007