‘ചെയർമാൻ’മാറ്റി ‘ചെയർപേഴ്സൺ’എന്നാക്കണം,ലിംഗ നീതിക്കായി തിരുത്തലുകൾ അനിവാര്യം കെ. എസ്. യു1 min read

 

തിരുവനന്തപുരം :കലാലയ യൂണിയൻ തിരഞ്ഞെടുപ്പ് നടപടികളിൽ ‘ചെയർമാൻ ‘ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ മാർക്ക് കത്ത് അയച്ചു….

സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തിൽ ‘ചെയർമാൻ’ എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് എം. ജി. സർവകലാശാല തുടങ്ങി മറ്റും സർവകലാശാലകൾ 2021-22 അധ്യയന വർഷം മുതൽ ‘ചെയർപേഴ്സൺ’ എന്ന പദം ഉപയോഗിച്ച് വരുന്ന സാഹചര്യത്തിൽ കേരള, കാലിക്കറ്റ് , കണ്ണൂർ സർവകലാശാലകൾ ഇതേ മാറ്റം ഉൾകൊള്ളേണ്ടിയിരിക്കുന്നു. സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും, ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങൾ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്, ആ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കുകയും ‘ചെയർമാൻ’ എന്ന പദം ‘ചെയർപേഴ്സൺ’ എന്ന് പുനർനാമകരണം ചെയ്യുന്നതിനും സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പ് പുനർ വിജ്ഞാപനം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ്
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ സർവകലാശാല അധികൃതർക്ക് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *