17/3/23
തിരുവനന്തപുരം :ktu സിൻഡികേറ്റ് തീരുമാനം സസ്പെന്റ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിന്‍ഡിക്കേറ്റിനു വേണ്ടി ഐ.ബി. സതീഷ് എംഎല്‍എയാണ് കേസ് ഫയല്‍ ചെയ്‌തത്.
കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തത്.