2/5/23
തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ: സജി ഗോപിനാഥന് സാങ്കേതിക സർവ്വകലാശാല നിയമത്തിലെ വകുപ്പ് 13(7) പ്രകാരം മെയ് 4 വരെ മാത്രമേ വിസി യായി തുടരാനാവു.
സ്ഥിരം വിസി യുടെ ഒഴിവിൽ വിസി യുടെ ചുമതല നൽകുന്നത് പരമാവധി ആറുമാസം വരെ മാത്രമേ പാടുള്ളൂവെന്ന്
സർവകലാശാല നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.. അതിനുള്ളിൽ ചാൻസലർ കൂടിയായ ഗവർണർ സ്ഥിരം വൈസ് ചാൻസലറെ നിയമിക്കേണ്ടതാണ്. മറ്റ് സർവകലാശാലകളിലെതിന് സമാനമായി സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതിന് സർക്കാർ ഭാഗത്ത് നിന്നുള്ള എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ, വിസി നിയമനത്തിൽ ഗവർണരും നിസംഗതയിലാണ്.
ഡോ:സിസാ തോമസ് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് ഡിജിറ്റൽ വിസി ക്ക് സാങ്കേതിക സർവ്വകലാശായുടെ ചുമതല നൽകിയത്.
കഴിഞ്ഞവർഷം നവംബർ നാലിനാണ്
സിസാ തോമസിന് താൽക്കാലിക വിസി യുടെ ചുമതല ഗവർണർ നൽകിയത്. ഈ നവംബർ നാലിന് താൽക്കാലിക വിസി യുടെ ഒഴിവ് നിയമന കാലാവധിയായ ആറുമാസം പൂർത്തിയാകും.
പുതിയ വിസി യെ നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനുള്ള ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് ആയിരുന്ന S.മണികുമാർ അധ്യക്ഷനായ ബെഞ്ച് തടഞ്ഞതോടെ സെർച്ച് കമ്മിറ്റി രൂപീകരിക്കുവാനുള്ള നടപടികളിൽ നിന്നും ഗവർണർ പിൻവലിയുകയാ യിരുന്നു.
എന്തായാലും സാങ്കേതിക സർവ്വകലാശാലയിൽ വിസി താൽക്കാലികമായി തുടരുന്നതിൽ പ്രതിസന്ധിയുണ്ട്.മെയ് നാലാം തീയതിക്ക് ശേഷം വിസി തുടരുന്നത് സർവ്വകലാശാല നിയമത്തിന് വിരുദ്ധമായായിരിക്കും.