8/11/22
തിരുവനന്തപുരം :സർക്കാരിന് തിരിച്ചടി.കെ ടി യു വിൽ ഗവർണർ താത്കാലിക മായി വി സി യെ നിയമിച്ച നടപടിക്ക് സ്റ്റേ ഇല്ല.സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കാതായതോടെ കെടിയു താത്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് നിരീക്ഷിച്ച കോടതി വെള്ളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കുമെന്ന് അറിയിച്ചു. കൂടാതെ ഹര്‍ജിയില്‍ യുജിസിയെ കൂടി കക്ഷി ചേര്‍ക്കാനാണ് കോടതിയുടെ നിര്‍ദേശം. ഒപ്പം ചാന്‍സലറായ ഗവര്‍ണര്‍ക്കും വിസിയായ സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത തവണ വാദം കേള്‍ക്കുമ്ബോഴേക്കും ചാന്‍സലറും വിസിയും വിശദീകരണം നല്‍കേണ്ടി വരും.
ഇതിനിടെ കെടിയു വി സിക്ക് നേരെ കരിങ്കൊടി. എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. സാങ്കേതിക സര്‍വകലാശാലയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. വി സിയുടെ വാഹനം തടഞ്ഞിട്ടായിരുന്നു പ്രതിഷേധം.