15/2/23
തിരുവനന്തപുരം :ഹൈക്കോടതിയുടെ നിരീക്ഷണത്തെ തുടർന്ന് കഴിഞ്ഞ നവംബർ മുതൽ പിവിസിസ്ഥാനത്ത് നിന്ന് വിട്ടുനിന്ന സാങ്കേതിക സർവകലാശാല പിവിസി ഡോ.എസ്.അയ്യൂബ് ഇന്ന് ജോലിയിൽ പ്രവേശിക്കുവാൻ സർവ്വകലാശാലയിൽ എത്തിയെങ്കിലും വിസി ഡോ. സിസാ തോമസ് ജോലിയിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയില്ല.
2018 ലെ യുജിസി ചട്ടപ്രകാര വിസിയുടെ കാലാവധിക്കൊപ്പം പിവിസി യുടെ കാലാവധിയും അവസാനിക്കുമെന്നതുകൊണ്ട് സുപ്രീംകോടതി വിധിയെ തുടർന്ന് പദവി നഷ്ടപ്പെട്ട മുൻ വിസി ഡോ. M.S.രാജശ്രീ സ്ഥാനം ഒഴിഞ്ഞ ദിവസം മുതൽ പിവിസിക്കും തൽ സ്ഥാനത്ത് തുടരാനാവില്ലെന്നും, അതുകൊണ്ട് വിസി സ്ഥാനം ഒഴിഞ്ഞ ഒക്ടോബർ 21 മുതൽ പിവിസി യായി തുടരുന്നതും കാർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. അയൂബിനെ വിസി വിലക്കിയത്.
2019 ജൂണിലാണ് നാല് വർഷകാലത്തേക്ക് പിവിസി യായി ഡോ. എസ് അയ്യൂബ് ചുമതല ഏറ്റത്. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും 2022 മാർച്ചിൽ റിട്ടയർ ചെയ്തുവെങ്കിലും പിവിസിയുടെ റിട്ടയർമെൻറ് പ്രായം 60 വയസ് ആയതുകൊണ്ട് കോളേജ് സർവിസിൽ നിന്നും
റിട്ടയർചെയ്ത ശേഷവും അദ്ദേഹം പിവിസിയായി തൽസ്ഥാനത്ത് തുടരുകയായിരുന്നു.
യുജിസി ചട്ടപ്രകാരം വിസി യോടൊപ്പം പദവി ഒഴിയണമെന്നത് കൊണ്ടാണ് അദ്ദേഹത്തിന് ഒക്ടോബർ മുതൽ പദവി നഷ്ടപെട്ടത്.