കുടപ്പനക്കുന്ന് ദേവി ക്ഷേത്രം പേരാപ്പൂര് റോഡ് തുറന്നു1 min read

 

തിരുവനന്തപുരം :ബി എം ബി സി നിലവാരത്തിൽ നവീകരിച്ച കുടപ്പനക്കുന്ന് ദേവീക്ഷേത്രം പേരാപ്പൂര് റോഡിന്റെയും ഓടയുടെയും ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 78.8 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പാതിരപ്പള്ളി വാർഡിൽ കഴിഞ്ഞ നാലു വർഷക്കാലത്തിനുള്ളിൽ ഏഴു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എംഎൽഎ ഫണ്ടും മറ്റ് സർക്കാർ ഫണ്ടുകളും തിരുവനന്തപുരം നഗരസഭാ ഫണ്ടും വിനിയോഗിച്ച് നടപ്പാക്കിയത്. 90 ലക്ഷം രൂപ ചെലവിൽ കുടപ്പനക്കുന്ന് എംഎൽഎ റോഡ് നവീകരണവും 60 ലക്ഷം രൂപ ചെലവിൽ പുതിയന്നൂർ നാലാഞ്ചിറ റോഡ് നവീകരണവും പുരോഗമിക്കുകയാണ്. ചടങ്ങിൽ പാതിരപ്പള്ളി വാർഡ് കൗൺസിലർ എം എസ് കസ്തൂരി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *