തിരുവനന്തപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള പ്രീമിയം കഫേയുടെ ഉദ്ഘാടനം ഏപ്രിൽ 8 ചൊവ്വാഴ്ച
ഉച്ചയ്ക്ക് 1 മണിക്ക് സെക്രട്ടേറിയറ്റിന് പുറകുവശത്തുള്ള ഹോട്ടൽ ടീകേ ഇന്റർനാഷണനിൽ നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ
എച്ച്. ദിനേശൻ അധ്യക്ഷനായിരിക്കും .സിന്ധു പൃഥ്വിരാജ്, ലത എന്നിവരാണ് സംരംഭകർ.
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പ്രീമിയം കഫേ പ്രവർത്തനം തുടങ്ങുന്നുണ്ട്. മികച്ച ഭക്ഷണവും പ്രകൃതിദത്ത വിഭവങ്ങളും ഉൽപ്പന്നങ്ങളും ഇവിടെ നിന്നും ലഭ്യമാകും.