കുണ്ടന്നൂരിലെ കുത്സിത ലഹള.ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി.1 min read

 

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായെത്തുന്ന, കുണ്ടന്നൂരിലെ കുത്സിത ലഹള എന്ന ചിത്രത്തിൻ്റെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരെ ആകർഷിച്ച് ശ്രദ്ധേയമായി.

കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ ‘അക്ഷയ് അശോക്’ രചനയും,സംവിധാനം ചെയ്യുന്ന കുണ്ടന്നുരിലെ കുത്സിത ലഹള എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഡിസംബർ മാസം ചിത്രം തീയേറ്ററിലെത്തും.

ലുക്മാൻ അവറാൻ,വീണ നായർ,ആശ മഠത്തിൽ,പ്രദീപ് ബാലൻ,ദാസേട്ടൻ കോഴിക്കോട്,ജെയിൻ ജോർജ്,സുനീഷ് സാമി, അധിൻ ഒള്ളൂർ, അനുരാത് പവിത്രൻ, എന്നിവർക്ക് ഒപ്പം ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നു.

കേഡർ സിനി ക്രിയേഷൻസ് നിർമ്മിക്കുന്നചിത്രത്തിൻ്റെ രചനയും ,സംവിധാനവും അക്ഷയ് അശോക് ആണ് നിർവഹിച്ചിരിക്കുന്നത്, ഛായാഗ്രഹണം – ഫജ്ജു എം വി, ചിത്രസയോജനം – അശ്വിൻ ബി, പശ്ചാത്തല സംഗീതം – മെൽവിൻ മൈക്കൽ,ആഷൻ – റോബിൻ ടോം, ചീഫ് അസോസിയേറ്റ് ഡയറ്ടർ – അധിൻ ഒള്ളൂർ,സൗരഭ് ശിവ, അസിസ്റ്റൻ്റ് ഡയറക്ടർ – അനഗ് എസ് ദിനേശ്,വൈശാഖ് എം വി,ആനന്ദ് ചന്ദ്രൻ,അക്ഷയ് സത്യ , വസ്ത്രാലങ്കാരം – മിനി സുമേഷ്,വരികൾ – അക്ഷയ് അശോക്,ജിബിൻ കൃഷ്ണ, വി എഫ് എക്സ് – രന്തിഷ് രാമകൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ – നിഖിൽ സി.എം, ഡിസൈൻ – അധിൻ ഒളളൂർ, മാർക്കറ്റിംഗ് – സുഹൈൽ ഷാജി, പി.ആർ.ഒ- അയ്മനം സാജൻ.ചിത്രം ഡിസംബറിൽ തീയേറ്ററിൽ എത്തും.

 

Leave a Reply

Your email address will not be published. Required fields are marked *