കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ട്രെയ്ലർ റിലീസ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ, കേരള ബ്ലാസ്റ്റേഴ്സ് ടീമിൻ്റെ സാന്നിധ്യത്തിൽ നിർവ്വഹിച്ചത് പുതുമയുള്ളൊരു ചടങ്ങായി. അതു കൊണ്ട് തന്നെ യൂറ്റ്യൂബിൽ റിലീസ് ചെയ്ത ട്രെയ്ലർ കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന കുണ്ടന്നൂരിലെ കുൽസിത ലഹള എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഡിസംബർ അവസാനം തീയേറ്ററിലെത്തും.
ട്രെയ്ലറിലെ തൊഴിലുറപ്പ് സ്ത്രീകൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വയറൽ ആയിരിക്കുകയാണ്. ഇപ്പോൾ
“കുണ്ടന്നൂരിലേ കുൽസിത ലഹള “ എന്ന പേരിനെക്കുറിച്ചു പോലും വമ്പൻ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. ഈ സമയത്ത് , അണിയറ പ്രവർത്തകർ മൂന്ന് മിനിറ്റുള്ള ട്രെയ്ലർ പുറത്ത് വിട്ടത് പ്രേക്ഷർ ഏറ്റെടുത്തു.
ലുക്മാൻ അവറാൻ, വീണ നായർ, ആശാ മഠത്തിൽ, ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരത്ത് പവിത്രൻ , അധിൻ ഒള്ളൂർ, സുമിത്ര, നിതുര, ആദിത്യൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിചേരുന്നു.
മണ്ടന്മാരായ ഒരു കൂട്ടം നാട്ടുകാർ തിങ്ങി താമസിക്കുന്ന കുണ്ടന്നൂർ എന്ന ഗ്രാമത്തിൽ കുറ്റം പറച്ചിലും പാരവെപ്പും പരദൂഷണവുമായി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ രസകരമായ ജീവിത ലഹളയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം – ഫജു എ വി, ചിത്രസംയോജനം – അശ്വിൻ ബി, ഗാനങ്ങൾ – അക്ഷയ് അശോക് ,ജിബിൻ കൃഷ്ണ,സംഗീതം – മെൽവിൻ മൈക്കിൾ, സംഘട്ടനം -റോബിൻ ടോം, ചമയം – ബിജി ബിനോയ്, കലാ സംവിധാനം – നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അധിൻ ഒള്ളൂർ, സൗരഭ് ശിവ, പ്രൊഡക്ഷൻ മാനേജർ – നിഖിൽ സി എം, പ്രൊഡക്ഷൻ കൺട്രോളർ- അജി പി ജോസ്, വസ്ത്ര അലങ്കാരം -മിനി സുമേഷ്, പ്രൊഡക്ഷൻ അസോസിയേറ്റ് – കുഞ്ഞുമോൻ ഫ്രാൻസിസ്, വി എഫ് എക്സ്- രന്തിഷ് രാമകൃഷ്ണൻ, പരസ്യകല – അധിൻ ഒള്ളുർ, മാർക്കറ്റിംഗ് സുഹൈൽ ഷാജി, പി ആർ ഒ – അയമനം സാജൻ
ചിത്രം ഡിസംബർ അവസാനവാരത്തോടെ തിയറ്റർ റിലീസിന് ഒരുങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.