‘കുഞ്ഞനും പെങ്ങളും’ ;മതമൈത്രിയുടെ സന്ദേശവുമായി ചിത്രീകരണം ആരംഭിക്കുന്നു1 min read

14/9/22

പ്രമുഖ നൃത്ത സംവിധായകനും, സഹസംവിധായകനുമായ മണ്ണടി പ്രഭ സംവിധാനം ചെയ്യുന്ന കുഞ്ഞനും പെങ്ങളും എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 15-ന് നടക്കും. അന്ന് തന്നെ കൊട്ടാരക്കരയിലും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. ആദ്യമായി ഒരു സ്കൂൾ അധ്യാപിക നിർമ്മാതാവായി എത്തുന്ന ചിത്രമാണിത്. ടി.ആർ.അഭീജ ടീച്ചർ പള്ളിക്കുടം സിനിമാസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സ്കൂൾ കുട്ടികൾ പ്രധാന വേഷത്തിലെത്തുകയും ചെയ്യുന്നു.

കഥ, സംഭാഷണം, സംവിധാനം -മണ്ണടി പ്രഭ, ക്യാമറ – രാജ് കുമാർ, ഗാനരചന -മണ്ണടി പ്രഭ, ഷാഖിമോൾ, തിരക്കഥ – സഞ്ജയ്, മണ്ണടി പ്രഭ, സംഗീതം – പ്രദീപ് പള്ളുരുത്തി, ടി.എസ്.ജയരാജ്, ഷാജി കൊട്ടാരക്കര, ആർട്ട് – പ്രകൃതി ബാബു, മേക്കപ്പ് – രതീഷ്, കോസ്റ്റ്യം -ബിജു, കോറിയോഗ്രാഫർ – പറങ്കോട് വാസുദേവൻ, അസോസിയേറ്റ് ഡയറക്ടർ -സഞ്ജയ്, അരുൺകുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ – ഷാഖിമോൾ, പ്രൊഡക്ഷൻ കൺട്രോളർ- പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ചന്ദ്രമോഹനൻ, സ്റ്റിൽ – ശാലു പേയാട്, പി.ആർ.ഒ- അയ്മനം സാജൻ
ഷോബി തിലകൻ, പ്രദീപ് പള്ളുരുത്തി, അയ്മനം സാജൻ. കല്ലിയൂർ ശശികുമാർ ,ഡോണ, രാജേന്ദ്രൻ അടൂർ, അഭീജ, ലതനമ്പൂതിരി, അർജുൻ, കല്യാണി, എം.എം.നാണു, കൊടകര ശ്യാമള, അഭിനവ്, സാലി രാജഗോപാൽ, കല്യാണി തൃശൂർ, അമൽ, അവനിക, നിവേദ്യ, ജയ്സൺ, രാജു എൻ.പോൾ, ഗീത ശർമ്മ ,കൊടുമൺ ഗോപാലകൃഷ്ണൻ, ദേവാനന്ദ്, ദക്ഷീദ് .നേദ്യ വി. കൃഷ്ണ, കാർത്തിക് ,ഡോ.മീര, കനിഷ്ക് എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *