കുരുക്ക് ആമസോൺ പ്രൈമിൽ ടോപ് ടെൻ പർച്ചെയ്‌സ് ലിസ്റ്റിൽ ഒന്നാമത്.
നവംബർ 15 ന് OTT റിലീസ് ആയ മലയാളം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി കുരുക്ക്, അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആമസോൺ പ്രൈമിൽ ടോപ് ടെൻ പർച്ചെയ്‌സ് ലിസ്റ്റിൽ ഒന്നാമത് .
നിഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച് നവാഗതനായ അഭിജിത് നൂറാണി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അനില്‍ ആന്റോ നായക കഥാപാത്രമായ സി ഐ സാജൻ ഫിലിപ്പിനെ അവതരിപ്പിച്ച മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുരുക്ക് റിലീസായി അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആമസോൺ പ്രൈമിൽ ടോപ് ടെൻ പർച്ചെയ്‌സ് ലിസ്റ്റിൽ ഒന്നാമതെത്തിയത്, നല്ല കോൺടെന്റ് ഉള്ള മലയാളം സിനിമകൾക്ക് ആമസോൺ പ്രൈം പോലുള്ള വലിയ OTT പ്ലാറ്റുഫോമിലെ പ്രേക്ഷകർക്കിടയിൽ താരങ്ങളെക്കാളും വലിയ ബഡ്ജറ്റിനെക്കാളുമുപരി കോൺടെന്റ് ഉള്ള സിനിമകൾക്കുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്. വളരെ ഗ്രിപ്പിങ്ങായ അണ്‍പ്രെഡിക്റ്റബിളും എൻഗേജിങ്ങുമായ അടുത്തതെന്ത് എന്ന ആകാംക്ഷയുളവാക്കുന്ന സ്ക്രിപ്റ്റും,താരതമേന്യ പുതുമുഖങ്ങളാണെങ്കിലും അഭിനേതാക്കളുടെ കൺവിൻസിങ്ങായ പ്രകടനങ്ങളും, ഒരു കൊമേർഷ്യൽ സിനിമക്ക് അത്യാവശ്യം വേണ്ട ചേരുവകളുമാണ് വലിയ താരങ്ങളോ ബഡ്ജറ്റോ ഇല്ലാതിരുന്നിട്ടും കുരുക്കിനെ ആമസോൺ പ്രേക്ഷകരുടെ നമ്പർ വൺ ചോയ്‌സാക്കി മാറ്റിയത്.
https://www.primevideo.com/detail/0OWT4CNDZHJ27XO5DS5I9BU4QK/ref=atv_sr_fle_c_Tn74RA_1_1_1?sr=1-1&pageTypeIdSource=ASIN&pageTypeId=B0DJL4QCVQ&qid=1731609701551