തിരുവനന്തപുരം : നാവായിക്കുളം മലയാളവേദിയുടെ 224-ാമത് പ്രതിമാസ സാംസ്‌കാരിക കൂട്ടായ്മയിൽ ലാലി രംഗനാഥിന്റെ നോവൽ ‘മോക്ഷം പൂക്കുന്ന താഴ് വര ‘ യെക്കുറിച്ച് ചർച്ച നടത്തി.
ഒരാനെല്ലൂർ ബാബു അധ്യക്ഷനായ ചടങ്ങിൽ കവയിത്രി സുജ കമല പുസ്തകം അവതരിപ്പിച്ചു.
കെ. കെ സജീവ്, രാമചന്ദ്രൻ കരവാരം ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരും വായനക്കാരും ചർച്ചയിൽ പങ്കെടുത്തു.
റഹിം പനവൂർ
ഫോൺ : 9946584007