എസ്.റ്റി.ഡി ഫൈവ് ബി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം.വിനോദ് ലാൽ സംവിധാനം ചെയ്യുന്ന ലൈഫ് ഫുൾ ഓഫ് ലൈഫ് എന്ന ചിത്രം ഓണചിത്രമായി തീയേറ്ററിലെത്തും. റാണി സിനി മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം, മദ്യത്തിനും, മയക്കുമരുന്നിനും എതിരെ ശക്തമായ മെസ്സേജുമായി എത്തുന്നു.
മനോഹരമായ താരാട്ടുപാട്ടിൻ്റെ അകമ്പടിയോടെ, കഥ പറഞ്ഞു തുടങ്ങുന്ന സിനിമ, നിലമ്പൂരിൻ്റെ ഗ്രാമീണത ഒപ്പിയെടുക്കുന്നു. ഒരു സ്ത്രീയുടെ വൈകാരിക അംശങ്ങൾ, ഹിപ്നോട്ടിസം എന്ന മനശാസ്ത്ര സമീപനത്തിലൂടെ പറയുന്നു. പ്രണയവും, വിരഹവും, പകയും, പ്രതികാരവും, മനോഹരമായി,രണ്ട് കാലഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന കഥ, എല്ലാ പ്രേക്ഷകരെയും ആകർഷിക്കും.അനിൽ മുരളി, മാമുക്കോയ, ദേവൻ എന്നിവർ ശക്തമായ കഥാപാത്രങ്ങളായി നിറഞ്ഞു നിൽക്കുന്നു.സേഠ്ജി എന്ന അധോലോക വില്ലനെ മനോഹരമായി അവതരിപ്പിച്ച അബാബീൽ എന്ന നടനും ശ്രദ്ധേയനായി.
സംവിധാനം – പി.എം.വിനോദ് ലാൽ, കഥ – ബിജു പുത്തൂർ, തിരക്കഥ – മണി ഷൊർണ്ണൂർ,ഛായാഗ്രഹണം – രാഘവ രാജു, ഗാനങ്ങൾ – ചുനക്കര രാമൻകുട്ടി ,സംഗീതം – മോഹൻ സിത്താര ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഹരി വെഞ്ഞാറമ്മൂട്, പി.ആർ.ഒ- അയ്മനം സാജൻ
ദേവൻ, മാമുക്കോയ, അനിൽ മുരളി, ഷാജു, അബാബീൽ, വിജയ് മേനോൻ ,അസീസ്, ഊർമ്മിള ഉണ്ണി, മിനി, ഹനീഷ് ഖനി, ഷൗക്കത്ത്, ജസീൽ, ഡോളി, രജനി മുരളി എന്നിവർ അഭിനയിക്കുന്നു.