മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു..സി. എം. രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ ഹാജരായി1 min read

7/3/23

കൊച്ചി. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി. സി. എം. രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇ ഡി ക്ക് മുന്നിൽ ഹാജരായി.രാവിലെ 9.20ന് കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനെത്തിയത്.മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈവീശി കാണിച്ചുകൊണ്ടാണ് രവീന്ദന്‍ ഇഡി ഓഫിസിലേയ്ക്ക് പ്രവേശിച്ചത്.

കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത്. രവീന്ദ്രന്‍റെ അറിവോടെയാണ് ലൈഫ് മിഷനിലെ കോഴ ഇടപാടുകള്‍ നടന്നതെന്ന സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു.

നേരത്തെ ഫെബ്രുവരി 27ന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശിച്ചിരുന്നുവെങ്കിലും രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് രണ്ടാം തവണയും രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *