23/8/22
തിരുവനന്തപുരം :ലോകായുക്ത ബിൽ നിയമസഭയിൽ നിയമമന്ത്രി പി. രാജീവ് അവതരിപ്പിച്ചു. ബിൽ അനുവദിക്കരുതെന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചു.
ലോകായുക്ത ജൂഡിഷ്യൽ സംവിധാനമല്ലെന്നും, അന്വേഷണ ഏജൻസി മാത്രമാണെന്നും പി രാജീവ് പറഞ്ഞു. അന്വേഷണം നടത്തുന്ന ഏജൻസിക്ക് എങ്ങനെ ശിക്ഷ വിധിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഭേദഗതി സുപ്രീം കോടതി ഉത്തരവുകൾക്ക് എതിരാണെന്നും, ഇത് ഭരണ ഘടനയിൻ മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. അന്വേഷണ ഏജൻസി മാത്രമാണെങ്കിൽ ലോകായുക്തയായി എന്തിനാണ് സുപ്രീംകോടതിയിലെ റിട്ട ജഡ്ജിയെ നിയമിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
തുടർന്ന് നിയമമന്ത്രിയും, പ്രതിപക്ഷ നേതാവും തമ്മിൽ വാഗ്വാദം ഉണ്ടായി. ലോകായുക്ത നിയമ സംവിധാനമാണെന്ന വാദത്തെ മന്ത്രി പി. രാജീവ് വെല്ലുവിളിച്ചു.