ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം:ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജി പരിഗണിക്കുന്നത് മാറ്റിയതുകൊണ്ട് ലോകായുക്ത കേസ് ഓഗസ്റ്റ് 7 ന് മാറ്റി1 min read

20/7/23

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഇന്ന് വാദം കേൾക്കാൻ നിശ്ചയിച്ചിരുന്ന ഹർജ്ജിയിൽ തുടർ വാദം കേൾക്കുന്നത് ഓഗസ്റ്റ് 7 ലേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി ക്കാരന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്.

കേസിന്റെ സാധുത (മെയിന്റനബിലിറ്റി) സംബന്ധിച്ച് മൂന്ന് അംഗ ബെഞ്ച് ഒരു വർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്റെ പരിഗണന യ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹർജിക്കാരൻ R.S.ശശികുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചീഫ് ജസ്റ്റിസ് ജൂലൈ 18 ന് വാദം കേൾക്കാനിരിക്കെ അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിഞ്ഞത് കൊണ്ട് ഹർജ്ജി പരിഗണിക്കാ ത്തതിനാലും, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി യുടെ സംസ്ക്കാരചടങ്ങിൽ ഹർജ്ജിക്കാരന്റെ അഭിഭാഷകന് സംബന്ധിക്കേണ്ടതുകൊണ്ടും കേസ് മാറ്റിവയ്ക്കണമെന്ന ഹർജ്ജിക്കാരൻ ലോകായുക്തയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

കേസ് നേരത്തെ പരിഗണിച്ച ഹൈക്കോ ടതിയുടെ ഡിവിഷൻ ബെഞ്ച് ലോകയുക്തയ്ക്ക് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹർജ്ജി ഹൈക്കോടതിയുടെ പരിഗണയിലാണെന്ന് ലോകയുക്തയെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. പുതിയ ചീഫ് ജസ്റ്റിസ് നിയമിതാനാവുന്നതോടെ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജ്ജി പരിഗണിക്കും.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ -അൽ- റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ച് കേസ് ഓഗസ്റ്റ് 7 ലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *