തിരുവനന്തപുരം :ലോക്സഭ തെരഞ്ഞെടുപ്പിൽ പോരാട്ടം കനപ്പിക്കാൻ ഉറച്ച് സിപിഎം. ഏറ്റവും കരുത്തരും, ജനപ്രിയരുമായ നേതാക്കളെ മത്സര രംഗത്തിറക്കി പോരാട്ടം കടുപ്പിച്ച് വിജയം ഉറപ്പിക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നു.
കൊല്ലത്ത് നിലവിലെ എംഎല്‍എ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയില്‍ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവർ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവൻ മത്സര രംഗത്തേക്ക് വരും. ആലത്തൂർ കെ രാധാകൃഷ്ണൻ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായത്.
കോഴിക്കോട്ട് മുതിർന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയുടെ പട്ടികയില്‍ എളമരം കരീമാണ് ഇടം പിടിച്ചത്. വടകരയില്‍ മുൻ മന്ത്രി കെ കെ ഷൈലജയെ മത്സരിപ്പിക്കാനാണ് ധാരണ. കണ്ണൂർ എം വി ജയരാജനും കാസറകോട് എൻ വി ബാലകൃഷ്ണനുമാണ് പട്ടികയിലിടം പിടിച്ചത്.എറണാകുളം, ചാലക്കുടി സീറ്റില്‍ ധാരണ ആയില്ല.