തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നീരീക്ഷകരുടെയും ക്രമസമാധാന ചുമതലയുള്ള പോലീസ് നിരീക്ഷകന്റെയും ഓഫീസുകൾ പ്രവർത്തനം തുടങ്ങി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ രാജീവ് രഞ്ജനും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ആഷീഷ് ജോഷിയുമാണ് പൊതു നിരീക്ഷകർ. രാജീവ് സ്വരൂപാണ് തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലങ്ങളുടെ പോലീസ് നിരീക്ഷകൻ.
തൈക്കാട് ഗസ്റ്റ് ഹൗസിലെ 305ആം മുറിയിലാണ് ആറ്റിങ്ങൽ മണ്ഡലത്തിന്റെ പൊതു നിരീക്ഷകൻ രാജീവ് രഞ്ജന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം കളക്ടറേറ്റ് എ ബ്ലോക്കിൽ എ-204 നമ്പർ മുറിയിലാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പൊതുനിരീക്ഷകൻ ആഷീഷ് ജോഷിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 10 മണി മുതൽ 11 വരെയാണ് സന്ദർശന സമയം.
തൈക്കാട് ഗസ്റ്റ് ഹൗസിലെ 303ആം മുറിയിലാണ് പോലീസ് നിരീക്ഷകൻ രാജീവ് സ്വരൂപിന്റെ ഓഫീസുള്ളത്.
*നിരീക്ഷകരുടെ ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയിൽ വിലാസവും*
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ് 9188925515, genobsatl2024@gmail.com
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം പൊതുനിരീക്ഷകന്റെ ഓഫീസ് 9188925514, genobstvm2024@gmail.com
തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ പോലീസ് നിരീക്ഷകന്റെ ഓഫീസ് 9188925516, polobstvm2024@gmail.com