തിരുവനന്തപുരം :2024 പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജോലികൾക്കായി തിരുവനന്തപുരം ജില്ലയിൽ നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കായി നടത്തി വരുന്ന റിഫ്രഷർ ട്രയിനിംഗ് പ്രോഗ്രം 23.04.24(ചൊവ്വ), 24.04.24(ബുധൻ) എന്നീ ദിവസങ്ങളിൽ കൂടി രാവിലെ 10.00 മണിക്കും, ഉച്ചക്ക് 2.00 മണിക്കുമായി നടത്തും. ഏപ്രിൽ 16 മുതൽ 18 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് രണ്ടാം പരിശീലനത്തിൽ പങ്കെടുത്തവർക്കും പങ്കെടുക്കുവാൻ കഴിയാത്തതുമായ പോളിംഗ് ഉദ്യോഗസ്ഥർക്കും ഈ റിഫ്രഷർ ട്രയിനിംഗിൽ പങ്കെടുക്കാവുന്നതാണ്.
ഓരോ പരിശീലന കേന്ദ്രങ്ങളിലും പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുന്നതിനായി ആരംഭിച്ചിട്ടുളള വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ എല്ലാ പരിശീലന കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നതാണ്. എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.