തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയവും കഴിഞ്ഞതോടെ തിരുവനന്തപുരം ജില്ലയിൽ മത്സരരംഗത്തുള്ളത് 19 സ്ഥാനാർത്ഥികൾ. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 12 സ്ഥാനാർത്ഥികളും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 7 സ്ഥാനാർത്ഥികളുമാണുള്ളത്. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 13 സ്ഥാനാർത്ഥികളുണ്ടായിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ, നിശാന്ത് ജി രാജ് (സ്വതന്ത്രൻ) നാമനിർദേശ പത്രിക പിൻവലിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ ആരും പത്രിക പിൻവലിച്ചില്ല.
*സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി, ചിഹ്നം വിവരങ്ങൾ*
*തിരുവനന്തപുരം ലോക്സഭാ മണ്ഡലം*
പന്ന്യൻ രവീന്ദ്രൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – ധാന്യക്കതിരും അരിവാളും
രാജീവ് ചന്ദ്രശേഖർ – ഭാരതീയ ജനതാ പാർട്ടി – താമര
അഡ്വ.രാജേന്ദ്രൻ – ബഹുജൻ സമാജ് പാർട്ടി – ആന
ശശി തരൂർ – ഇന്ത്യൻ നാഷണൽ – കോൺഗ്രസ് – കൈ
എസ്. മിനി – സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോർച്ച്
ചാല മോഹനൻ – സ്വതന്ത്രൻ – ഓട്ടോറിക്ഷ
ശശി കൊങ്ങപ്പള്ളി – സ്വതന്ത്രൻ- ബേബി വാക്കർ
ഷാജു പാലിയോട് – സ്വതന്ത്രൻ – തെങ്ങിൻ തോട്ടം
അഡ്വ.ഷൈൻ ലാൽ എം.പി – സ്വതന്ത്രൻ – ക്യാമറ
എം.എസ് സുബി – സ്വതന്ത്രൻ – ബാറ്റ്സ്മാൻ
നന്ദാവനം സുശീലൻ – സ്വതന്ത്രൻ – ടെലിവിഷൻ
ജെ.ജെ റസൽ – സ്വതന്ത്രൻ – ഡിഷ് ആന്റിന
*ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം*
അടൂർ പ്രകാശ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കൈ
അഡ്വ. വി.ജോയി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) – ചുറ്റിക അരിവാൾ നക്ഷത്രം
വി. മുരളീധരൻ – ഭാരതീയ ജനതാ പാർട്ടി – താമര
അഡ്വ.സുരഭി.എസ് – ബഹുജൻ സമാജ് പാർട്ടി – ആന
പ്രകാശ് പി.എൽ – സ്വതന്ത്രൻ -ലേഡി ഫിങ്കർ
പ്രകാശ്.എസ് – സ്വതന്ത്രൻ – എയർ കണ്ടീഷണർ
സന്തോഷ്.കെ – സ്വതന്ത്രൻ – വളകൾ