പല ഗിന്നസ് റെക്കോര്‍ഡ് വാര്‍ത്തകളും കൗതുകകരമായ രീതിയിൽ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു റെക്കോര്‍ഡാണ് ഇത്. ‘ഏറ്റവും നീളം കൂടിയ താടി”യുള്ള വ്യക്തി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ വനിത. മിഷിഗണില്‍ നിന്നുള്ള 38 കാരിയായ എറിന് ഹണികട്ടാണ് സാമൂഹിക മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏറ്റവും നീളം കൂടിയ താടി എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 11.8 ഇഞ്ച് ആണ് താടിയുടെ നീളം. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോമിന്റെ ഫലമാണ് ഈ തടി ഇങ്ങനെ വളര്‍ന്നത്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും അമിത രോമവളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
2023-08-15