ഇനി ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങള്‍ നോക്കാം ..!1 min read

ഇക്കാലത്ത് എല്ലാ വീടുകളിലും എല്‍പിജി ഗ്യാസ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. എന്നാല്‍ അവശ്യ സാധനങ്ങള്‍ക്കൊപ്പം ഗ്യാസിന്റെയും വില വര്‍ദ്ധിച്ചത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ താളം തെറ്റിച്ചിരിക്കുകയാണ്.

ഇടയ്ക്കിടെ എല്‍പിജി ഗ്യാസ് തീര്‍ന്നാല്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്യണം. എന്നാല്‍ സിലിണ്ടറിന്റെ വില നോക്കിയാല്‍ തലയില്‍ കൈവെച്ച്‌ ഇരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു എളുപ്പ പരിഹാരമാണുള്ളത്. ഗ്യാസ് വാങ്ങിക്കുന്ന സമയം നമുക്ക് കൂടുതല്‍ ഇളവ് നല്‍കും.

ഇന്ന് ‍ഡിജിറ്റല്‍ യുഗത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. എല്ലാ കാര്യങ്ങളും ഓണ്‍ലൈൻ ആയാണ് ചെയ്യുന്നത്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിംഗ് ഓണ്‍ലൈനായും ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് ബുക്ക് ചെയ്യാൻ മാത്രമല്ല, ഓണ്‍ലൈനായി പണമടയ്ക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കും ഇതുവഴി ഒട്ടേറെ നേട്ടങ്ങള്‍ ലഭിക്കുന്നു.

ആളുകള്‍ ഓണ്‍ലൈനായി പണമടയ്ക്കുമ്പോൾ , പല ആപ്പുകളും ആളുകള്‍ക്ക് കിഴിവ് കൂപ്പണുകളോ ക്യാഷ്ബാക്കോ നല്‍കുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ, സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോൾ  നിങ്ങള്‍ക്ക് കിഴിവ് അല്ലെങ്കില്‍ ക്യാഷ്ബാക്ക് ലഭിക്കും. കിഴിവിന്റെയും ക്യാഷ്ബാക്കിന്റെയും തുക എത്രത്തോളം ഉണ്ടായിരിക്കും എന്നത് നമ്മള്‍ ഓണ്‍ലൈനായി സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ആപ്ലിക്കേഷനെ ആശ്രയിച്ചിരിക്കുന്നു.

കിഴിവ്, ക്യാഷ്ബാക്ക് എന്നിവയ്ക്ക് പുറമെ ഓണ്‍ലൈൻ ബുക്കിംഗിലൂടെ ഉപഭോക്താക്കള്‍ക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങള്‍ ലഭിക്കും.

– ‘ഓണ്‍ലൈൻ ബുക്കിംഗിന്’ അധിക ചാര്‍ജൊന്നും ഇല്ല.

– എല്‍പിജി ബുക്ക് ചെയ്യുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാര്‍ഗമാണിത്.

– ഗ്യാസ് ഏജൻസി സന്ദര്‍ശിക്കുന്നതിനോ പതിവായി ഡീലറെ ബന്ധപ്പെടുന്നതിനോ ബുദ്ധിമുട്ടില്ല.

– ഗ്യാസ് സിലിണ്ടര്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ബുക്ക് ചെയ്യാം.

– എളുപ്പമുള്ള പേയ്‌മെന്റ് രീതിയാണിത്.

– ഡെലിവറി ട്രാക്കിംഗ് സേവനവും ലഭ്യമാണ് എന്നുള്ളതാണ് വസ്തുത.

Leave a Reply

Your email address will not be published. Required fields are marked *