റൊമാൻ്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി -യുടെ ഫസ്റ്റ് ലുക്ക് പുറത്ത്1 min read

 

എസ് എസ് ജിഷ്ണുദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കൽ ഷോർട്ട് ഫിലിം “ലവ് യു ബേബി ” യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ആയി.

അരുൺ കുമാർ , ജിനു സെലിൻ എന്നിവരാണ് നായികാ നായക കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ടി സുനിൽ പുന്നക്കാട്, ബേബി എലോറ എസ്തർ, അഭിഷേക് ശ്രീകുമാർ, അരുൺകുമാർ എസ് എസ്, അഡ്വ. ആന്റോ എൽ രാജു, സിനു സെലിൻ, ധന്യ എൻ ജെ, ജലതാ ഭാസ്കർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു.

ക്യാമ്പസ്‌ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ റൊമാന്റിക് മ്യൂസിക്കൽ ഷോർട്ട് ഫിലിം പോണ്ടിചേരി, തിരുവനന്തപുരം എന്നീ ലൊക്കേഷൻസിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ബിപിൻ എ ജി ഡി സി, ദേവിക എന്നിവർ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നു. ദേവസംഗീതിന്റെ സംഗീതത്തിൽ എബിൻ എസ് വിൻസെന്റ് മ്യൂസിക് പ്രോഗ്രാമിങ്, മിക്സിങ് എന്നിവ നിർവഹിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് സാംസൺ സിൽവയാണ്. സംവിധായകനായ എസ് എസ് ജിഷ്ണുദേവ് തന്നെയാണ് സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നത്.

ആവിഷ കർക്കി ചമയം കൈകാര്യം ചെയ്തപ്പോൾ വസ്ത്രാലങ്കാരം ശ്രീജ ഹരികുമാർ നിർവഹിച്ചു. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ ……..

Leave a Reply

Your email address will not be published. Required fields are marked *