ഞെട്ടിക്കാൻ വ്യത്യസ്ത ഭാവപകർച്ചയുമായി ഇന്ദ്രൻസ് – “ലൂയിസ്” സംഘം ഗോവയിൽ1 min read

7/6/22

ഒലിവർ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം വ്യത്യസ്തമായ മറ്റൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ്. ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റിൽ കഥാപാത്രം, ഇന്ദ്രൻസ് ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. കോന്നി, അടവി, വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചിത്രീകരണം കഴിഞ്ഞ് അവസാന ഷെഡ്യൂളിനായി ഇതാ ഷൂട്ടിംഗ് സംഘം ഗോവയിലെത്തി. ചിത്രത്തിലെ മർമ്മ പ്രധാനമായ രംഗങ്ങളാണ് ഗോവയിൽ ചിത്രീകരിക്കുന്നത്.

ഓൺലൈൻ പഠനകാലത്തെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട കാലികപ്രസക്തിയുള്ള വിഷയമാണ് ലൂയിസ് അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഉടൻ പുറത്തിറങ്ങും.

ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാൽ ആണ് തിരക്കഥ.

ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താര നിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു .

ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ -ഷിബു ഗംഗാധരൻ, സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ – നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം -ജാസി ഗിഫ്റ്റ്, ആർട്ട് -സജി മുണ്ടയാട്, മേക്കപ്പ് – പട്ടണം ഷാ, വസ്ത്രാലങ്കാരം -രവി കുമാരപുരം, ത്രിൽസ് – ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി – ജയ്, സ്റ്റിൽ -സജി തിരുവല്ല ,ഡിസൈൻ – എസ്.കെ.ഡി കണ്ണൻ, പി.ആർ.ഒ -അയ്മനം സാജൻ, മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ – പി ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിംഗ്‌ -എം. ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *