14/3/23
കൊച്ചി :വിദേശ സംഭാവന (റെഗുലേഷന്‍സ്) നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ ചോദ്യം ചെയ്യലിന് മാര്‍ച്ച് 16 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂസഫ് അലിക്ക് ഇഡി നോട്ടീസ് നല്‍കിയതായി അറിയുന്നു.
നേരത്തേ മാര്‍ച്ച് ഒന്നിന് ഹാജരാകാന്‍ യൂസഫ് അലിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ശിവശങ്കറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ എറണാകുളം ജില്ലാ ജയിലിലാണ് കഴിയുകയായിരുന്നു. ഈ മാസം 21 വരെയാണ് എം ശിവശങ്കറിന്‍റെ റിമാന്‍ഡ് കാലാവധി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയാണ് കേസില്‍ ശിവശങ്കറിനെ കുടുക്കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4 കോടി രൂപയോളം കോഴ നല്‍കിയെന്നായിരുന്നു നിര്‍മാണ കരാറുകാരനായിരുന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടില്‍ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.