15/7/22
തിരുവനന്തപുരം :കെ. കെ. രമക്കെതിരെ സിപിഎം നേതാവ് എം. എം. മണി നടത്തിയ വിവാദ പരാമർശത്തിൽ എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചു. ചെയറിന് ഇടപെടാൻ പരിമിതി ഉണ്ടെന്ന സ്‌പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കറുടെ ഡയസ്വരെ എത്തി.ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭയിൽ എം. എം. മണിയെ അനുകൂലിച്ചുകൊണ്ട് പി. രാജീവ് രംഗത്ത് വന്നു. മുഖ്യമന്ത്രി കൂടി അനുകൂലിച്ചതോടെ പാർട്ടിയുടെ പൂർണ്ണ പിന്തുണ എം. എം. മണിക്ക് ലഭിച്ചു.
എം. എം. മണിയെ ന്യായികരിച്ച മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്ന് വി ഡി സതീശൻ പറഞ്ഞു.നിലപാട് ക്രൂരവും, നിന്ദ്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടി പി യുടെ ഘാതകരെ സംരക്ഷിക്കുന്ന സിപിഎം ആണെന്ന് കെ കെ രമ പറഞ്ഞു. സിപിഎമ്മിന് പങ്കില്ലെങ്കിൽ എന്തിനാണ് പാർട്ടി പ്രവർത്തകരെ പുറത്താക്കിയത് എന്നും രമ ചോദിച്ചു. പറഞ്ഞതിൽ കുറ്റബോധം സിപിഎമ്മിന് ഇല്ല. ടി പി ഇന്നും ജീവിക്കുന്നു എന്നാണ് രമ പറഞ്ഞത്.
സിപിഎമ്മിന് മാത്രമേ ഇങ്ങനെ പ്രതികരിക്കാൻ സാധിക്കായുള്ളൂ എന്ന് എം. മുനീർ പറഞ്ഞു.