24/1/23
കണ്ണൂർ :രാജ്യത്തെ അപകീര്‍ത്തി പെടുത്താനുള്ള ശ്രമമാണ് ബിബിസിയുടെ ഡോക്യുമെന്ററിയെന്ന്എം ടി രമേശ്.
ഇന്ത്യയോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും ഈ വിഷയത്തിലെ നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നത് സംഘര്‍ഷമുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ്. ജുഡീഷ്യല്‍ സംവിധാനത്തേയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും ഇടതുപക്ഷം വെല്ലുവിളിക്കുകയാണ്. ഡിവൈഎഫ്‌ഐക്ക് കൊടിയില്‍ മാത്രമല്ല വെള്ളനിറമുള്ളത്. അവര്‍ക്ക് വെള്ളക്കാരന്റെ മനസുമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണം. സുപ്രീം കോടതി തള്ളിയ കേസാണ്. ഇതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി പിന്തുണ നല്‍കുകയാണോ? സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും എംടി രമേശ് പറഞ്ഞു.