മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീ എം ടി വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനം രണ്ട് ദിവസത്തെ ദുഃഖാചരണം ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ വയോജന ഉത്സവവുമായി ബന്ധപ്പെട്ട ഇന്നും, നാളെയും (26.12.24, 27.12.24) നടത്തുവാൻ ഇരുന്ന എല്ലാ പരിപാടികളും മാറ്റിവെക്കുകയാണ്. 28 മുതൽ ഉള്ള പരിപാടികൾ മുൻ നിശ്ചയിച്ചത് പ്രകാരം നടത്തുന്നതായിരിക്കും.
മേയർ