ബ്രഹ്മപുരം മാലിന്യം ഒരു സർക്കാരിന്റെ കാലത്ത് മാത്രം ഉണ്ടായതല്ല :എം. വി. ഗോവിന്ദൻ1 min read

12/3/23

കോട്ടയം :ബ്രഹ്മപുരം മാലിന്യം ഒരു സർക്കാരിന്റെ കാലത്ത് ഉണ്ടായതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വിഷയത്തില്‍ ഉത്തരവാദിത്തമുണ്ട്. ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായ നടപടികളുണ്ടാകും. കൊല്ലം മാതൃകയില്‍ മാലിന്യ സംസ്കരണം നടക്കും. ആക്ഷേപങ്ങള്‍ പരിശോധിക്കും. മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതാണ്.ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

കരാര്‍ കമ്പനിക്ക്പണം കൊടുത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ശരിയല്ലെന്നും തദ്ദേശവകുപ്പ് കൃത്യമായി പരിശോധിച്ചാണ് പണം നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. താന്‍ മന്ത്രിയായിരിക്കുമ്ബോഴും മേയറെയും കരാറുകാരെയും വിളിച്ച്‌ റിവ്യു നടത്തിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും നഗരസഭയ്ക്കും എല്ലാം ഉത്തരവാദിത്തമുണ്ട്. നല്ല ജാഗ്രതയുള്ള പണി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *