21/6/23
തിരുവനന്തപുരം :കോൺഗ്രസ് നേതാവും, മുൻ മന്ത്രിയുമായിരുന്ന എം. എ. കുട്ടപ്പൻ (76) അന്തരിച്ചു.
2001ലെ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ പിന്നാക്ക-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. നാല് പ്രാവശ്യം നിയമസഭാംഗമായിട്ടുണ്ട്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1980ല്‍ വണ്ടൂരില്‍ നിന്നാണ് കുട്ടപ്പന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും വിജയിച്ചു. 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ മന്ത്രിയായിരുന്നു. ഭാര്യ: ബീബി ജോണ്‍, രണ്ട് ആണ്‍ മക്കളുണ്ട്.