യന്ത്രവത്കൃത ബോട്ടുകൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു1 min read

 

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ ജൂൺ ഒൻപത് മുതൽ ജൂലൈ 31 വരെയുള്ള ടോളിങ് നിരോധന കാലയളവിൽ കടൽ പട്രോളിങിനും കടൽരക്ഷാ പ്രവർത്തനങ്ങൾക്കുമായി രണ്ട് യന്ത്രവത്കൃത ബോട്ടുകൾ വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ക്വട്ടേഷൻ ക്ഷണിച്ചു. ബോട്ടിന് 51 അടിയോ (15.6 മീറ്റർ) കൂടുതലോ നീളമുണ്ടായിരിക്കണം. ഉരുക്കുകൊണ്ട് (സ്റ്റീൽബോഡി) നിർമിച്ചതായിരിക്കണം. എഞ്ചിൻ കപ്പാസിറ്റി 250 എച്ച്പി-യിൽ കുറയാത്തവ, എഞ്ചിൻ ആർപിഎം 2500-ൽ കുറയാത്തവ, ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉള്ളവ, വെസ്സൽ ട്രാക്കിങ് സംവിധാനം ഉള്ളവ, കളർകോഡിങ് ഏർപ്പെടുത്തിയവ, നാവിക് ഉപകരണം ഘടിപ്പിച്ചവ, അവൻലി മീറ്റർ ഘടിപ്പിച്ചവ, സാറ്റലൈറ്റ് ഫോൺ ലഭ്യമാക്കിയിട്ടുള്ളവ തുടങ്ങിയ സംവിധാനങ്ങളുള്ള ബോട്ടുകൾക്ക് മുൻഗണന ഉണ്ടായിരിക്കും. ക്വട്ടേഷനുകൾ മെയ് 18 ഉച്ചയ്ക്ക് മൂന്നിന് മുൻപായി വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം. അന്നേദിവസം 3.30ന് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0471 2481118, 2480335, 9496007035

Leave a Reply

Your email address will not be published. Required fields are marked *