18/2/23
തിരുവനന്തപുരം :മഹാശിവരാത്രിഇന്ന്.. ആലുവ മണപ്പുറവും കേരളവും ഒരുങ്ങി.. പ്രശസ്തമായ ‘ശിവാലയ ഓട്ട’ത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ളവിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം.
ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം. ‘ചാലയം ഓട്ടം’ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുകയെന്നതാണ് ശിവാലയം ഓട്ടത്തിനു പിന്നിലെ വിശ്വാസം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ളവിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം.
മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാന്‍ ഭീമസേനന്‍ പോയി. എന്നാല്‍ ശിവഭക്തനായ വ്യാഘ്രപാദന്‍ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു
ശ്രീകൃഷ്ണന്‍ നല്‍കിയ 12 രുദ്രാക്ഷങ്ങളുമായി ഭീമന്‍ വീണ്ടും തിരുമലയില്‍ തപസനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനെ കാണനെത്തി. എന്നാല്‍ ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ മുനിയെക്കണ്ട് ഗോവിന്ദാ… ഗോപാലാ.. എന്നു വിളിച്ചുകൊണ്ട് ഭീമന്‍ ഓടന്‍ തുടങ്ങി. മുനി സമീപമെത്തുമ്പോള്‍ ഭീമന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു രുദ്രാക്ഷം അവിടെ നിക്ഷേപിക്കും. അവിടെയൊക്കെ ഓരോ ശിവലിംഗം ഉയര്‍ന്നുവരികയും ചെയ്തു. ശിവലിംഗത്തിനു മുനി പൂജ തുടങ്ങുമ്പോള്‍ ഭീമന്‍ യാഗ സ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കും. അവസാനം 12-ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനംനല്‍കി. ഇതോടെ ശിവനും വിഷ്ണുവും ഒന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. ഇതോടെ മുനി ധര്‍മ്മപുത്രന്റെ യാഗത്തിനെത്തി. ഭീമന്‍ രുദ്രാക്ഷം നിക്ഷേപിച്ചതിനെ തുടര്‍ന്ന് രൂപം കൊണ്ട് 12 ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രിയോടനുബന്ധിച്ച് ശിവാലയ ഓട്ടം നടക്കുന്നത്.
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. 100 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്. ഒരാഴ്ച വ്രതം നോറ്റശേഷമാണ് വഴിപാട് സമർപ്പിക്കുന്നത്.
ശിവരാത്രി ദിവസത്തിന്റെ തലേ ദിവസം വൈകുന്നേരം താമ്രപർണ്ണി നദിയിൽ കുളിച്ചശേഷം തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കുന്നു. കാവി വസ്ത്രം, തുളസിമാല എന്നിവ അണിഞ്ഞ് കൈകളിൽ വിശറിയും ഭസ്മ സഞ്ചിയും കൊണ്ടാണ് ഭക്തർ ഈ ദർശനം നടത്തുന്നത്. ശിവക്ഷേത്രങ്ങളിലേക്കാണ് യാത്രയെങ്കിലും ഗോവിന്ദാ…. ഗോപാലാ…. എന്നീ വൈഷ്ണവമന്ത്രങ്ങളാണ് ഇവർ ഉരുവിടുന്നത്. അതിനാൽ ഇവർ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു.
കന്യാകുമാരി ജില്ലയിൽ നൂറ്റാണ്ടുകൾക്ക് മുൻപ് നിലനിന്ന ശൈവ അനുഷ്ഠാനരീതികളുടെ പിന്തുടർച്ചയാണ് ശിവാലയ ഓട്ടമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു
” ശിവസ്തുതി “.
ശിവമെന്ന ശബ്ദതിന്നർത്ഥം തൻ സർവ്വമംഗളം ശിവനെ മനസ്സിങ്കൽ നിത്യവും ധ്യാനിച്ചിടാം, പാർവതിതപസ്സാലെ നേടിയ വരൻ ഭവാൻ, പാർവതിക്കർദ്ധദേഹം പകുത്തു നല്കിയോൻ, അര്ധനാരീശ്വരനായതിനാലും ഭവാനെന്നും, അർധിച്ചതെല്ലാം നൽകിയാനുഗ്രഹിച്ചീടണം, ഗണപതിയും സുബ്രഹ്മണ്യനും പിതാവായി, സല്ഗുണനായി നിത്യനായി നിൽക്കുന്നു നീ, ശിരസ്സിൽ ഗംഗാദേവി കുടികൊള്ളുന്നു ചന്ദ്ര, – ക്കലയും വിളങ്ങുന്ന സാത്വതിക തേജസ്സായി, പാമ്പാണ് മാല കൈയിൽ ശൂലമുണ്ടല്ലോ ഗളം, ശരളചാർത്താൽ നീലകണ്ഠനായി ശോഭിക്കുന്നു, ചാമ്പലാനണിയുവാൻ ചര്മമാണ്‌ടുക്കുവാൻ, വൻപൊന്നും കാട്ടീടത്തൊരമ്പേഴും ഭഗവാനെ, കാള വാഹനമാക്കിനൽ ചടുലകുതരംഗുമതാക്കിയും, കാമദേവനെയും ദഹിക്കുവാതായതൃതീമിഴി പൂണ്ടുമേ, ലോകമൊക്കെയുണെന്നിരിക്കുവാനൊരു നൽശിവരാത്രിയിൽ, കേമമായി നടനം നടത്തുമൊരീശനെ പരിപാഹിമാം…………… ! .
പ്രേമചന്ദ്രൻ നായർ , കടയ്ക്കാവൂർ. T. V. M.