തിരുവനന്തപുരം :പഠിപ്പിക്കുക മാത്രമല്ല തനിക്ക് പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകനായ സി.ആർ.ജോസ്.മഹിമ എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബത്തിലെ ‘തിരുവോസ്തിയാകുന്ന ദൈവം ‘എന്നു തുടങ്ങുന്ന ഗാനമാണ് ജോസ് സാറിന്റെ ആലാപന വൈഭവം വെളിവാക്കുന്നത്.
‘അമ്മ മറിയം ‘കമ്പനിയുടെ ബാനറിൽ ജോസ് കുറവിലങ്ങാട് രചിച്ച വരികൾക്ക് കെ. ജി. പീറ്റർ ഈണമിട്ട ഗാനമാണ് കണ്ണംക്കോട് സ്വദേശിയായ ജോസ് സർ ആലപിച്ചത്.ചർച്ച് ക്വയറുകളിലെ സ്ഥിര സാനിധ്യമായ ജോസ് സാറിന്റെ ആദ്യ ആൽബം സുഹൃത്തുക്കൾ ഏറ്റെടുത്തു കഴിഞ്ഞു.