തോറ്റം പാട്ടുറയുന്ന ‘മലേപൊതി ‘എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശനം നടന്നു1 min read

29/7/22

പാലക്കാട് ജില്ലയിലെ മലേപൊതി എന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ് കഥാ പശ്ചാത്തലം ഒരുങ്ങുന്നത്.മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മനോജ് ഗിന്നസ് ഗൗരവമാർന്ന പ്രധാന വേഷം ചെയ്യുന്നു.സാജുക്കൊടിയൻ മറ്റൊരു വേഷത്തിൽ എത്തുന്നു. നവാഗതനായ ഫിറോസ് രചന നടത്തി ചിത്രം സംവിധാനം ചെയ്യുന്നു. സോണി സായ് എന്ന വനിത സംഗീത സംവിധായക, ഗാനങ്ങൾക്ക് ഈണം നൽകുകയും, പശ്ചാത്തലം സംഗീതം ഒരുക്കുകയും ചെയ്തിരിക്കുന്നു. സിംഗിൾ ബ്രിഡ്ജ് ഫിലിം കോർപറേഷന്റെ ബാനറിൽ ധർമ്മരാജ് മങ്കാത്ത് നിർമ്മിക്കുന്നു.

ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണൻ, സോണി സായ്,മനീഷ തുടങ്ങിയവരാണ്. ഗാന രചന നിർവഹിച്ചിരിക്കുന്നത് ആര്യലക്ഷ്മികൈതക്ക ൽ,സോണിസായ്. ബാലൻ സി കെ എന്നിവരാണ്.

പ്രശസ്ത സംവിധായകൻ പ്രജീഷ് സെൻ ഓഡിയോ സിഡി പ്രകാശനം നിർവഹിച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംവിധായകൻ ഫിറോസ്, സംഗീത സംവിധായക സോണി സായ്,നിർമ്മാതാവ് ധർമ്മരാജ് തുടങ്ങിയവർ പങ്കെടുത്തു. പി ആർ ഓ എം കെ ഷെജിൻ

Leave a Reply

Your email address will not be published. Required fields are marked *