8/9/23
കോട്ടയം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം മണർക്കാട് ഭാഗത്ത് DYFI -യൂത്ത് കോൺഗ്രസ് സംഘർഷം. പോലീസ് ലാത്തി വീശി. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറയുന്നു. കേന്ദ്ര സേനയും സ്ഥലത്തുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്ന് DYFI ആരോപിക്കുന്നു. അതേസമയം DYFI പ്രവർത്തകർ മർദിച്ചുവെന്ന് യൂത്ത് കോൺഗ്രസും ആരോപിച്ചു. Sp സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചു വിടുന്നതിനു ശ്രമം തുടങ്ങിക്കഴിഞ്ഞു.വഴിയാത്രക്കാരെ വരെ dyfi ക്കാർ മർദിക്കുന്നതായി ഷാഫി പറമ്പിൽ ആരോപിക്കുന്നു.