‘ദേവകി’ക്ക് തലസ്ഥാനത്തിന്റെ ആദരം1 min read

തിരുവനന്തപുരം :മഞ്ജു ഇലന്തൂർ സംവിധാനം ചെയ്ത “ദേവകി “ക്ക് ആദരവൊരുക്കി തലസ്ഥാനം. അനശ്വര ഗായകൻ മുഹമ്മദ്‌ റാഫി യുടെ 100ആം ജന്മദിനത്തിൽ മുഹമ്മദ്‌ റാഫി കൾച്ചറൽ ഹാർമണി സൊസൈറ്റി സംഘടിപ്പിച്ച ഗാന സായാഹ്നത്തിലാണ് മഞ്ജുവിനെ ആദരിച്ചത്.

അമ്മമാരെ തെരുവിൽ ഉപേക്ഷിക്കുന്ന വർത്തമാനകാലത്തോട് ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ദേവകി എന്ന ഹ്രസ്വചിത്രം.
തലമുറകൾ തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരിൽ മാറ്റി നിർത്തപ്പെടേണ്ടവരാണോ നമ്മുടെ അമ്മമാർ എന്ന ചോദ്യം ചിത്രം ഉന്നയിക്കുന്നു. ഒപ്പം, ലഹരിക്ക് അടിമപ്പെടുന്ന കൗമാരങ്ങളോട് സമൂഹം പുലർത്തേണ്ട ജാഗ്രതയെപ്പറ്റിയുള്ള ഓർമപ്പെടുത്തൽ കൂടിയുണ്ട് ദേവകിയിൽ.

ചിത്രത്തിന്റെ നിർമ്മാതാവ് വയനാട് എക്സ്പോർട്ട് എം. ഡി ഷാജി പുളിമൂട്ടിൽ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും ആയ മഞ്ജു ഇലന്തൂർ കഥയും സംവിധാനവും നിർവഹിച്ച ദേവകിയിലെ ഗാനവും മഞ്ജു വിന്റെതാണ്.

പത്തുവർഷമായി വിവിധ ഹ്രസ്വചിത്രങ്ങളും വീഡിയോ ആൽബവും ചെയ്യാൻ ഒപ്പമുണ്ടായിരുന്ന ടീം ആണ് ദേവകിക്ക് പിന്നിലും.ചിത്രത്തിന്റെ ക്യാമറ, അമ്പിളി ശിവരാമൻ, എഡിറ്റിംഗ് ആനന്ദബോധ്, തിരക്കഥ നിജോ കുറ്റിക്കാട്, മേക്കപ്പ് കണ്ണൻ കലഞ്ഞൂർ, ബാഗ്രൗണ്ട് സ്കോർ നിഖിൽ സാൻ.
ഗാന രചന മഞ്ജു ഇലന്തൂർ, സംഗീതം കൈതപ്രം, ആലാപനം ജി. വേണുഗോപാൽ.

എം.ആർ ഗോപകുമാർ, നീനാ കുറുപ്പ്, എന്നിവർ ദേവകിയിൽ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാമൂഹ്യ പ്രതിബദ്ധത ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാണ് മുൻപും മഞ്ജുവിന് ചെയ്തിട്ടുള്ളത്. പഠനകാലം മുതലേ കവിയും സിനിമ പ്രേമിയുമായ മഞ്ജു ഇലന്തൂർ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ചെയ്തിട്ടുള്ള താണ് ദേവകി എന്ന ചിത്രം.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ,നജീബ് കാന്തപുരം MLA,,പന്ന്യൻ രവീന്ദ്രൻ, പാലോട് രവി, കരമന ജയൻ, മുഹമ്മദ്‌ റാഫി കൾച്ചറൽ ഹാർമണി സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്‌ ഷീല വിശ്വനാഥ്‌, ജനറൽ സെക്രട്ടറി അട്ടക്കുളങ്ങര സുലൈമാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *