മാറ് – ഇന്ത്യൻ ഭാഷകളിൽ ശ്രദ്ധേയമായ പാൻ ഇന്ത്യൻ ഫിലിം1 min read

 

ഇന്ത്യയിലെ എല്ലാ ഭാഷകളിലും ശ്രദ്ധേയമായ പാൻ ഇന്ത്യൻ ഫിലിമാണ് മാറ്. ഭൂവനേശ്വരി ഫിലിംസിനു വേണ്ടി ബിനോയ് ഭൂവനേശ്വരി, നിർമ്മാണം, കഥ, സംവിധാനം നിർവ്വഹിച്ച മാറ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് ആകർഷിച്ചത്.

ശരീര സൗന്ദര്യവും, മന്ത്രങ്ങളുടെ ശക്തിയും കൊണ്ട്, ഇല്ലത്തെ തിരുമേനിയെ വശീകരിക്കുന്ന വാല്യക്കാരിയുടെ കഥയാണ് മാറ് പറയുന്നത്. പഴമയുടെ സൗന്ദര്യം കുറയാതെ, പുതു തലമുറയെ ആകർഷിക്കുന്ന രീതിയിലാണ് മാറ് അണിയിച്ചൊരുക്കിയിരിക്കുന്നത്.മലയാളത്തിൽ നിർമ്മിച്ച മാറ്, ചുരുങ്ങിയ ദിവസം കൊണ്ട് വൺ മില്യൻ കാഴ്ചക്കാരെ നേടിയതോടെയാണ്, ഇന്ത്യയിലെ മററ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തത്.movie snipps യൂറ്റ്യൂബ് ചാനലിലാണ് ഈ കൊച്ചു സിനിമ റിലീസ് ചെയ്തത്.

ഭൂവനേശ്വരി ഫിലിംസിനു വേണ്ടി, ബിനോയ് ഭൂവനേശ്വരി, കഥ, സംവിധാനം, നിർമ്മാണം നിർവ്വഹിക്കുന്ന മാറ് എന്ന ചിത്രത്തിൻ്റെ, ക്യാമറ – സന്തോഷ് പരമേശ്വർ, തിരക്കഥ, സംഭാഷണം, അസോസിയേറ്റ് ഡയറക്ടർ – നിഖിൽ, എഡിറ്റിംഗ് ,ഡി.ഐ-വിഷ്ണു, ഗാനങ്ങൾ – ശ്രീനിവാസൻ, ഉണ്ണി പനങ്ങാട്, ആലപനം – ഏലൂർ ബിജു, കീർത്തി നിതിൻ, പശ്ചാത്തല സംഗീതം – ചിത്രഭാനു ,അസിസ്റ്റൻ്റ് ഡയറക്ടർ – ഷിനാസ് മാലിൽ, പ്രൊഡക്ഷൻ കൺട്രോളർ- വിശാഖ് കെ.എസ്, ഫിനാൻസ് കൺട്രോളർ-പ്രവീൺ കുട്ടുമഠം, കല -ഷിബു എബ്രഹാം അബ്സൺസ്, മുരുകേഷ് ഭവാനി, മേക്കപ്പ് – മഹേഷ് എം. അച്ചു,

ക്യാമറ അസിസ്റ്റൻ്റ് – ശ്രീരാജ് രാജൻ,ഡബ്ബിംഗ് സ്റ്റുഡിയോ – ക്ലെഫ് ആർട്ട് പെരുമ്പാവൂർ ,കീബോർഡ് – സിദ്ധാർഥ് ക്ലെഫ് ആർട്ട്, ഗിറ്റാർ – അജയ് വി.കെ.ജി ക്ലെഫ് ആർട്ട്, ഡബ്ബിംഗ് ആർട്ടിസ്റ്റ് – സരിത മഠത്തിൽ, അഞ്ചന ബാബു, സുമേഷ് ഗുഡ്ലക്ക്, സ്വീറ്റി ജോർജ്, പോസ്റ്റർ ഡിസൈൻ – പ്രദീപ് വി പ്രസാദ്, പി.ആർ.ഒ- അയ്മനം സാജൻ.

സുനീറ, സരിത, അനിത ബിജേഷ്, ജിനേഷ് പീലി, വിജിത്ത്, അഭിലാഷ് ആട്ടയം, ചിത്രഭാനു ,സംഗീത് മാർത്താലി, സുരേഷ് കുമാർ എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *