തിരുവനന്തപുരം :മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കാർഷിക ക്ലബിൻ്റെ വിളവെടുപ്പുത്സവം കോവളം എം.എൽ.എ വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. കൃഷി ഒരു സംസ്കാരമായി കാണുന്നതിന് വിദ്യാർത്ഥികൾ ചെയ്യുന്ന കൃഷിയും മികച്ച വിളവെടുപ്പും സഹായകമാവുമെന്ന് എം എൽ എ പറഞ്ഞു. കാർത്തികയ്ക്കൊരു കാച്ചിൽ എന്ന രീതിയിൽ ചെയ്തിരുന്ന കൃഷിയിലാണ് ഇന്ന് അത്ഭുതകരമായ വിളവ് ലഭിച്ചത്. വാർഡ് മെമ്പർമാരായ അമ്പിളി , മണികണ്ഠൻ , സോഫ്റ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡേവിഡ് സോഫ്റ്റ് ബോൾ മുൻ ജില്ലാ പ്രസിഡൻ്റ് ജോർജ് വർഗീസ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് സുധീർ കോട്ടുകാൽ കൃഷ്ണകുമാർ ജയപ്രസാദ് ഹെഡ്മിസ്ട്രസ് പി. ആർ ശാലിനി ക്ലബ് കോഓർഡിനേറ്റർ ഡോ. സജു അംഗങ്ങളായ അഭിനവ് ഡി വിനോദ്, കാർത്തികേയൻ, മിഥുൻ , വിഘ്നേഷ് , അഭിലാഷ് അധ്യാപകരായ വിനോദ് ശാന്തിപുരം രാജി , ആർദ്ര എസ് നായർ ,ബിജു എന്നിവർ പങ്കെടുത്തു. വിശിഷ്ടാതിഥികൾക്ക് ഇവിടെ വിളവെടുത്ത കാച്ചിൽ സമ്മാനമായി നൽകി. മുഴുവൻ കാച്ചിലും വിദ്യാർത്ഥികൾക്ക് പാകം ചെയ്തു നൽകുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് വിദ്യാർത്ഥികൾ ഇവിടെ വിളവെടുത്ത കാച്ചിൽ വിഭവങ്ങളാക്കി നൽകിയിരുന്നു. ആഴാകുളം സ്വദേശി പ്രഭാകരൻ നൽകിയ വിത്തുകളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. ആകെ ആയിരം കിലോ വിളവാണ് ലഭിച്ചത്.
2025-02-16