22/6/23
തിരുവനന്തപുരം: കവടിയാർ കൊട്ടാരം സന്ദർശിക്കാനും തമ്പുരാട്ടിയുമായി ഏറെ നേരം സംസാരിക്കാനും കഴിഞ്ഞത് അഭിമാന മുഹൂർത്തമെന്ന് ആശയങ്ങളുടെ പേരിൽ പ്രശസ്തി നേടിയ ആദർശ്.സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾക്കുള്ള എം മാസ്റ്റേഴ്സ് പുരസ്‌കാരമായ ശിഷ്യശ്രേഷ്ഠ പുരസ്‌കാരം നേടിയ ശേഷം തമ്പുരാട്ടിയെ സന്ദർശിക്കുകയായിരുന്നു ആദർശ്.
മണി ബോക്സ് എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും നാല് ദിവസം കൊണ്ട് രണ്ട് കോടിയിൽ പരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുകയും ചെയ്തിരുന്നു മാത്രവുമല്ല രാജ്യ നന്മയ്ക്ക് ആവശ്യമായ മറ്റ് ഒട്ടനവധി പ്രവർത്തനങ്ങളിലും ഏർപ്പെട്ട് പ്രവർത്തിച്ചുവരുന്നു.
തിരുവനന്തപുരം കവടിയാർ കൊട്ടാരം സന്ദർശിക്കാനുള്ള അനുവാദം ലഭിക്കുകയും തമ്പുരാട്ടിയുമായി തിരുവിതാംകൂർ ചരിത്രത്തെ കുറിച്ചുള്ള അറിവ് ലഭിക്കുകയും ചെയ്തു
താൻ എഴുതിയ ഒരു ലേഖനം തമ്പുരാട്ടിയുടെ മുന്നിൽ വായിച്ചു കേൾപ്പിക്കാനും സാധിച്ചതിൽ അതിയായ സന്തോഷത്തിലാണ് മാസ്റ്റർ ആദർശ്. ഒട്ടനവധി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ആദർശ്
ഇപ്പോൾ ഡിഗ്രി പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ് ആദർശ്. ആറാം ക്ലാസ്സ് വിദ്യാർഥിനി യായ സഹോദരി അവന്തികക്കൊപ്പമാണ് തമ്പുരാട്ടിയെ കാണാൻ ആദർശ് എത്തിയത്.എല്ലാവിധ ആശംസകളും, അനുഗ്രഹവും,സ്നേഹ ആദരവും നൽകിയാണ് തമ്പുരാട്ടി ആദർശിനെ യാത്രയാക്കിയത്.