മൈക്കും, ആംപ്ലിഫയറും തിരികെ നൽകി ‘മൈക്ക്’കേസ് പോലീസ് അവസാനിപ്പിച്ചു1 min read

26/7/23

തിരുവനന്തപുരം :ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്ക് ഹൗൽ ആയ സംഭവത്തിൽ എടുത്ത കേസിൽ നിന്നും തലയൂരി പോലീസ്.പോലീസ് പിടിച്ചെടുത്തിരുന്ന മൈക്കും മറ്റ് ഉപകരണങ്ങളും ഉടമ രഞ്ജിത്തിന് മടക്കി നല്‍കി.

കെപിസിസി സംഘടിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് മൈക്ക് പണിമുടക്കിയത്. രാത്രി വട്ടിയൂര്‍ക്കാവിലെ എസ്.വി സൗണ്ട്‌സ് ഉടമ രഞ്ജിത്തിനെ വിളിച്ച കന്റോണ്‍മെന്റ് പോലീസ് മൈക്കും ആംപ്ലിഫയറും കേബിളും അടക്കമുള്ളവ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധത്തില്‍ പ്രതി പ്രവര്‍ത്തിച്ചു എന്നാണ് എഫ്‌ഐഐര്‍. പക്ഷെ പോലീസ് സ്വമേധായ എടുത്ത കേസില്‍ പ്രതിയില്ലായിരുന്നു. ഇത് വലിയ പരിഹാസത്തിന് .ഇടയാക്കിയിരുന്നു. ഇതോടെ മുഖ്യമന്ത്രി ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *