ശസ്ത്രക്രിയക്കിടെയിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്‌ടർമാരും നഴ്സുമാരും പ്രതികളാകും1 min read

നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ കേസിൽ നിന്നും ഒഴിവാക്കും
 

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിലെ ഡോക്‌ടർമാരെയും നഴ്സുമാരെയും  പ്രതികളാക്കും. ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ രണ്ടു  ഡോക്‌ടർമാരെയും രണ്ടു  നഴ്സുമാരെയുമാണ് പ്രതികളാക്കുക.

നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ ഉള്ളവരെ കേസിൽ നിന്ന് ഒഴിവാക്കുന്നതാണ് . ഇതിനായി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് തീരുമാനിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ വച്ചാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നു തെളിയിക്കാനാവില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ടുള്ളത്.

റിപ്പോർട്ടിൽ ഗൂഡാലോചന ആരോപിച്ച് കഴിഞ്ഞ ദിവസം ഹർഷിനയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തിയിരുന്നു. മാത്യു കുഴൽനാടൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക നേതാക്കൾ ഹർഷിനയ്ക്ക് ഐക്യദാർഢ്യവുമായെത്തിയിരുന്നു. കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹർഷിനയുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *