കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ,അടിയന്തിരമായി ഒരു പരിരക്ഷാ ബിൽ പാസാക്കണമെന്ന്,MJWU.കൊച്ചിയിൽ നാഷണൽ കമ്മറ്റി ഓഫിസിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ നാഷണൽ പ്രസിഡൻ്റ് അജിതാ ജയ് ഷോർ കേന്ദ്ര സംസ്ഥാന സർക്കാരുകളോടു് ആവശ്യപ്പെട്ടു, കഴിയുന്നതും ഈ ആഴ്ച അവസാനിക്കുന്ന പാർലമെൻ്റ് അവസാന സെഷനിൽ തന്നെ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കണമെന്ന കത്ത് സംഘടനയുടെ ഭാഗമായി തന്നെ പ്രധാനമന്ത്രിക്ക് അയക്കാൻ യോഗം തീരുമാനിച്ചു. വരാൻ പോകുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായു്, ഭയലേശമില്ലാതെ തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റാൻ ഇത് അത്യന്താപേക്ഷിതമാണ്, കർണാടകത്തിൽ അഭിഭാഷകർക്കും, കേരളത്തിൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ആരോഗ്യമേഖലക്കും അതാതു സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ പരിരക്ഷ ബിൽ ഇതിന് മാതൃകയാക്കാവുന്നതാണ്, അതുപോലെ, പ്രിൻ്റ് മീഡിയകൾRNI, യുടെ നിയന്ത്രണത്തിലുള്ള പോലെ പ്രസാർ ഭാരതിയുടെ കീഴിൽ ഓൺലൈൻ മാധ്യമങളെ ഒരു ചട്ടക്കുടിന് കീഴിലാക്കി, അവരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷിതത്തിനും സമഗ്രമായ പദ്ധതികൾ എത്രയും വേഗം രൂപപ്പെടുത്തണമെന്നും യോഗം സർക്കാരുകളോടു് ആവശ്യപ്പെട്ടു. നാഷണൽ പ്രസിഡന്റ് അജിത ജയ്ഷോറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ സെക്രട്ടറി രവിന്ദ്രൻ കവർസ്റ്റോറി സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡൻ്റ് ശശികളേരിയേൽ മുഖ്യപ്രഭാക്ഷണം നടത്തി .സെക്രട്ടറി വിപിൻ കുമാർ അംഗങ്ങൾക്ക് ഐ.ഡി കാർഡ് വിതരണം നടത്തി. സംസ്ഥാന എക്സ്ക്യൂട്ടിവ് അംഗം ജാക്സൺ ജില്ലാ പ്രസിഡൻ്റ് ഷെമിർ വൈസ് പ്രസിഡൻ്റ് ജലാൽ, അൻസാൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ സത്യൻനന്ദിയും രേഖപ്പെടുത്തി ‘
2024-02-04