22/4/23
തിരുവനന്തപുരം : കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിയെ ആക്രമിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കത്ത് വഴി ഭീഷണി സന്ദേശമെത്തി.
എറണാകുളം സ്വദേശി ജോസഫ് ജോണ്‍ നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എഡിജിപിഇന്റലിജൻസിന്കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.ADGP ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നു. യാത്ര ക്രമീകരണം, സുരക്ഷക്ക് ചുമതലയുള്ള പോലീസുകാർ ആരൊക്കെ, ഭക്ഷണം തയാറാക്കുന്നത് ആര് തുടങ്ങി അതീവ ഗുരുതര വിവരങ്ങളാണ് ചോർന്നത്.