8/4/23
ഉത്തർപ്രദേശ് :പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും, യു പി മുഖ്യമന്ത്രി യോഗിയെയും വധിക്കുമെന്ന് ഭീഷണി മെയിൽ അയച്ച പയ്യൻ പിടിയിൽ.
ലക്‌നൗവില്‍ നിന്നുള്ള ഒരു 12 ആം ക്ലാസ്സുകാരനാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ പിടികൂടിയ പോലീസ് ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കുകയും ജാമ്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്.
ബീഹാറുകാരനാണ് പയ്യനെന്ന് നോയ്ഡ പോലീസിലെ അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. ലക്‌നൗവിലെ ചിനാത്ത് ഏരിയയില്‍ നിന്നുമാണ് ഇയാള്‍ മെയില്‍ അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ തന്നെ പോലീസ് പയ്യനെ പിടികൂടി. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട വധഭീഷണിയുടെ ഉറവിടം ലക്‌നൗവിലെ ചിനാത്ത് ഏരിയയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
നോയ്ഡയിലെ സെക്ടര്‍ 20 പോലീസായിരുന്നു കേസ് അന്വേഷിച്ചത്. ഐടി ആക്‌ട് പ്രകാരമാണ് പയ്യനെതിരേ കേസെടുത്തിരിക്കുന്നത്. പോലീസിലെ ടെക്‌നിക്കല്‍ വിഭാഗത്തിലെ വിദഗ്ദ്ധരായിരുന്നു ഇ മെയിലിന്റെ ഉറവിടം കണ്ടെത്തിയത്.