തിരുവനന്തപുരം : മുഹമ്മദ് റഫി സാഹേബ് വിശ്വം കീഴടക്കിയ അനുഗ്രഹീത ഗായകനാണെന്നും സംഗീതം ഉള്ളിട ത്തോളം കാലം അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒഴുകി നടക്കുമെന്നും ഏ.കെ. ആന്റണി അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫി കൾച്ചറൽ ഹാർമണി സൊസൈറ്റി കെപിസിസി ഓഫീസിൽ സംഘടിപ്പിച്ച മുഹമ്മദ് റഫി നൂറാം ജന്മദിനാഘോഷ പരിപാടികളുടെ ലോഗോ പ്രസിഡന്റ് ഷീല വിശ്വനാഥന് നൽകി ഏ. കെ. ആന്റണി പ്രകാശിപ്പിച്ചു. ചെയർമാൻ ചാല മുജീബ് റഹ്മാൻ, സെക്രട്ടറി അട്ടക്കുളങ്ങര സുലൈമാൻ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, എം.എച്ച്. സുലൈമാൻ, വിനയചന്ദ്രൻ നായർ, അബൂബക്കർ, ഷുഹൈബ്, ലൈല ദേവി, യാസ്മിൻ സുലൈമാൻ എന്നിവർ പങ്കെടുത്തു.
2024-12-24