തിരുവനന്തപുരം :ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയ കവിയും പ്രശസ്ത സിനിമ,നാടക ഗാന രചയിതാവുമായ വയലാർ രാമവർമ്മയുടെ പ്രിയപുത്രൻ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാമത് ജന്മ ദിനാഘോഷ പരിപാടികളുടെ ലോഗോ പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന് നൽകി പ്രകാശനം ചെയ്തു. മുഹമ്മദ് റാഫി കൾച്ചറൽ ഹാർമണി സൊസൈറ്റി പ്രസിഡണ്ട് ഷീല വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. ചാല മുജീബ് റഹ്മാൻ, ആറ്റിങ്ങൽ സുരേഷ്, വിശ്വനാഥൻ ,ബീവി ഷാജഹാൻ, എന്നിവർ പങ്കെടുത്തു.
2024-12-21